ഞാന്‍ മഞ്ഞിലേക്ക് നടന്നു...
അവള്‍ തണുത്തു തണുത്തു
എന്നോടൊപ്പം ചേര്‍ന്നു...
ഒരു പക്ഷി ചിറകു മുറിഞ്ഞു വീണു...
ചോരപുരണ്ട തൂവലുകള്‍
മഞ്ഞില്‍ അനാഥമായി കിടന്നു...
അവള്‍ ആ തൂവലെടുത്തു എനിക്ക് തന്നു...
ഞാനാ തൂവല്‍ അവളുടെ അധരത്തില്‍
പതിയെ തഴുകി...
രക്തം പടര്‍ന്ന അവളുടെ അധരം...
ഞാന്‍ ആ പക്ഷിയുടെ രക്തം കുടിച്ചു...